ആസാദും ദൈവവും


എസ് അരുണ്‍ശങ്കര്‍

നരേന്ദ്ര മോദി, ഗുലാം നബി ആസാദ് | ഫോട്ടോ: പിടിഐ

'രാജിക്ക് മുമ്പുള്ള ആറ് രാത്രികളില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല', കോണ്‍ഗ്രസുമായി അരനൂറ്റാണ്ടിലധികം നീണ്ട പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചതിനേക്കുറിച്ച് ഗുലാം നബി ആസാദ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ വ്യക്തമാക്കി. ആസാദിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിന്റെ ഉറക്കവും കൊടുത്തിയിട്ടുണ്ട് (സുഖ നിദ്രയിലായിരുന്ന കോണ്‍ഗ്രസിന്റെ ഉറക്കം അസാദ് തടസ്സപ്പെടുത്തിയെന്നും പറയാം).

'ആറ് ദിവസം കൊണ്ട് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. എഴാം നാള്‍ വിശ്രമിച്ചുവെന്നത് പഴയ നിയമം'. ഉറക്കം നഷ്ടപ്പെട്ട ആറ് നാള്‍കൊണ്ട് കോണ്‍ഗ്രസിനെ നിഗ്രഹിച്ച ആസാദ് എഴാംനാള്‍ പുതിയൊരു വഴിവെട്ടി.

എഴാംനാള്‍ പുതിയൊരു ആസാദ് സൃഷ്ടിക്കപ്പെട്ടുവെന്നാണ് പുതിയ ശത്രുക്കളുടെ ഭാഷ്യം. ഡിഎന്‍എയില്‍ മാറ്റം വന്നെന്ന് ജയറാം രമേഷ് ആരോപിച്ചു. പുതിയ ആസാദിനെ സൃഷ്ടിച്ച ദൈവം നരേന്ദ്ര മോദിയെന്ന് അവര്‍ അടക്കം പറഞ്ഞു.

പക്ഷെ, ദൈവത്തെ ആസാദ് പലതവണ തള്ളിപ്പറഞ്ഞു. ബിജെപിയുമായും നരേന്ദ്ര മോദിയുമായും ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്ന് എല്ലാ അഭിമുഖങ്ങളിലും ആവര്‍ത്തിച്ചു. 'മോദി ക്രൂരനാണെന്ന് വിചാരിച്ചു. എന്നാല്‍ മനുഷ്യത്വം ഉള്ളവനാണെന്ന് മനസ്സിലായി' (മോദി സര്‍ക്കാര്‍ നടത്തിയ ജമ്മു കാശ്മീര്‍ വിഭജനവും അനുശ്ച്‌ഛേദം 370 റദ്ദാക്കലും മനുഷ്യത്വപരമായ നടപടിയായിരുന്നുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല).

ഇത്രയും വ്യക്തമായി തുറന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ ജിജ്ഞാസ അവസാനിച്ചിരുന്നില്ല. ജമ്മു കാശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആസാദ് ജി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ബിജെപി സംഖ്യത്തിലാകുമെന്ന് കേട്ടല്ലോ? നിഷ്‌കളങ്കമായ ചോദ്യത്തിന് നിഷ്‌കളങ്ക ഉത്തരമെത്തി. 'എനിക്ക് സ്വാധീനമുള്ള മേഖലയില്‍ ബിജെപിക്ക് സ്വാധീനമില്ല. ബിജെപിക്ക് സ്വാധീനമുള്ള മേഖലയില്‍ എനിക്ക് സ്വാധീനമില്ല' പിന്നെന്ത് സഖ്യം?

'മനുഷ്യനിലൂടെ ദൈവം (നരേന്ദ്ര മോദി) തന്റെ ഇച്ഛകള്‍ വെളിവാക്കുമെന്ന് വചനം'

Content Highlights: ghulam nabi azad, bjp, narendra modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented