വളര്‍ത്തുനായയുമായി ലിഫ്റ്റില്‍; കുട്ടിയെ രണ്ട് തവണ ചാടിക്കടിച്ചു, 5000 രൂപ പിഴ


സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ആണ്‍കുട്ടിയെ യുവതിയുടെ കൂടെയുണ്ടായിരുന്ന പട്ടി കടിച്ചത്.

സിസിടിവി ദൃശ്യത്തിൽ നിന്ന്

ഗാസിയാബാദ്: വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ യാത്ര ചെയ്യവേ കുട്ടിക്ക് നായയുടെ കടിയേറ്റു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം.

സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ആണ്‍കുട്ടിയെ യുവതിയുടെ കൂടെയുണ്ടായിരുന്ന നായ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു.

ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു.

കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടിയെടുത്തത്.

Content Highlights: Ghaziabad: Woman fined Rs 5,000 after pet dog bites child in lift


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented