ആറാം ക്ലാസുകാരിക്ക് പീഡനം, സഹോദരങ്ങളെ കനാലിലെറിയുമെന്ന് ഭീഷണി; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | PTI

ഗാസിയാബാദ് (യു.പി): ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ആറാം ക്ലാസുകാരിയെ രണ്ട് മാസക്കാലം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 32-കാരനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ അമ്മയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചതറിഞ്ഞ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് ശനിയാഴ്ച ദാസ്‌നയ്ക്കടുത്ത് നഹലില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

ബലാത്സംഗംചെയ്യപ്പെട്ട പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കയച്ചുവെന്നും മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയെന്നും റൂറല്‍ പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.



കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി ക്ഷീണിതയും അസ്വസ്ഥയുമായിരുന്നുവെന്ന് അമ്മ പറയുന്നു. അസുഖം എന്തെങ്കിലും ആവുമെന്നാണ് ആദ്യം കരുതിയത്. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളില്‍ പോവാന്‍ തയ്യാറായില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

രണ്ട് മാസക്കാലമായി പ്രിന്‍സിപ്പലിന്റെ ഉപദ്രവം നേരിടുന്നുണ്ടെന്നും കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ എക്‌സ്ട്രാ ക്ലാസ് എന്നുപറഞ്ഞ് പെണ്‍കുട്ടിയെ തടഞ്ഞുവച്ച്‌ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ പെണ്‍കുട്ടിയുടെ ഒന്നും മൂന്നും ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങളെ അടുത്തുള്ള കനാലില്‍ തള്ളിയിടുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി.

അതേസമയം ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കുട്ടികളാരും സ്‌കൂളില്‍ വരാതായി. 200-225 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ആരും എത്തിയില്ല. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില അധ്യാപകരെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും ഇവരാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് പരാതി കൊടുപ്പിച്ചതെന്നും പ്രിന്‍സിപ്പലിന്റെ സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഫീസ് അടച്ചിട്ടുമില്ല. ഇതുകാരണമാണ് അവര്‍ വ്യാജ കേസ് നല്‍കിയതെന്നും പ്രതിയുടെ സഹോദരന്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവ് നിഷേധിച്ചു. തങ്ങള്‍ ഫീസ് എല്ലാം അടച്ചതാണെന്നും. പീഡനത്തിന്റെ ആഘാതത്തിലാണ് തന്റെ മകളെന്നും പുറത്തിറങ്ങാറില്ലെന്നും അവര്‍ പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Content Highlights: Ghaziabad school principal arrested for raping Class 6 student


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented