ന്യൂഡല്‍ഹി: ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫെയ്സ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകളും യഥാര്‍ഥമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
ഭൂരിഭാഗം എംഎല്‍എമാരും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചുരുക്കം ആളുകളുടെ പേജുകള്‍ക്ക് മാത്രമേ മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദേശം.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് എംപിമാര്‍ക്കുള്ള നിര്‍ദേശം.
Content Highlights: Facebook, Prime minister, Narendra modi, Facebook like, BJP MPs, Amit Shah, BJP President
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..