ന്യൂഡൽഹി: സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ രാജ്യസഭയില്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കുമെന്ന് സൂചനകള്‍. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാൻ രാജ്യസഭ സെക്രട്ടറിയേറ്റിന് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ മുന്‍കരുതലുകളോടെയും സാമൂഹിക അകലം പാലിച്ചുമായിരിക്കും വര്‍ഷകാല സമ്മേളനം നടക്കുക.
കാലവര്‍ഷ സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി.
നാല് വലിയ ഡിസ്പ്ലേ സ്ക്രീനുകളും ആറ് ചെറു സ്ക്രീനുകളും സഭയുടെ നാല് ഗാലറികളില്‍ ഒരുക്കാന്‍ സഭാ അധ്യക്ഷൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഗാലറിയെ ചേംബര്‍ ഓഫ് ഹൗസില്‍ നിന്ന് വേര്‍തിരിക്കാന്‍ പോളി കാര്‍ബണേറ്റ് ഷീറ്റുകള്‍ സ്ഥാപിക്കും. ഓഡിയോ കണ്‍സോളുകള്‍, അണുനശീകരണത്തിനായി പ്രത്യേക അള്‍ട്രാ വയലറ്റ് ലൈറ്റുകള്‍ എന്നിവയും സ്ഥാപിക്കും.
സഭ സമ്മേളനത്തിനിടെ രാജ്യസഭയുടെയും ലോക്സഭയുടെയും ചേംബറും ഗാലറികളും എംപിമാരുടെ ഇരിപ്പിടത്തിനായി ഉപയോഗിക്കും. 60 പേര്‍ക്ക് രാജ്യസഭാ ചേംബറിലും 51 പേര്‍ക്ക് രാജ്യസഭാ ഗാലറിയിലും ഇരിപ്പിടം ക്രമീകരിക്കും. ബാക്കി 132 അംഗങ്ങള്‍ക്ക് ലോക്സഭ ചേംബറിലും ഇരിപ്പിടം സജ്ജമാക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ അംഗബലത്തിനനുസരിച്ചായിരിക്കും സീറ്റ് ക്രമീകരിക്കുന്നത്.
രാജ്യസഭാ ചേംബറിലാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാക്കള്‍ക്കും ഇവിടെത്തന്നെ ഇരിപ്പിടം ഒരുക്കും. മന്ത്രിമാര്‍ക്കും മുന്‍പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ക്കും ചേംബറില്‍ ഇരിപ്പിട സൗകര്യമൊരുക്കും.
content highlights: Germicidal UV Lights, Social Distancing This Rajyasabha Monsoon Session Will be Unique
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..