ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപിയില്‍ നേരിയ ഉണര്‍വ്. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ജിഡിപി വളര്‍ച്ച 4.7 ശതമാനമായി. രണ്ടാം പാദത്തില്‍ 4.5 ശതമാനം വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 0.2 ശതമാനത്തിന്റെ വര്‍ധനവാണ് മൂന്നാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്. ആദ്യപാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേസമയത്ത് ജിഡിപി വളര്‍ച്ച 5.6 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസത്തെ ജിഡിപി വളര്‍ച്ച 5.1 ശതമാനമാണ്. അതേസമയം കഴിഞ്ഞ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമായിരുന്നു.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്നാണ് വാര്‍ഷിക ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച ആറ് ശതമാനമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള ലക്ഷ്യം.
Content Highlights: GDP growth slows to 4.7% in third quarter from 5.6% a year ago
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..