ജീത് അദാനി, ദിവ ജെയ്മിൻഷാ Screengrab | twitter.com/gppreet
അഹമ്മദാബാദ്: വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയും ദിവ ജെയ്മിന്‍ഷായും തമ്മിലുള്ള വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ലളിതമായ ചടങ്ങാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്. വജ്രവ്യാപാരി ജയ്മിന്‍ഷായുടെ മകളാണ് ദിവ.
ചടങ്ങിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജീത്തും ദിവയും ഒന്നിച്ചുനില്‍ക്കുന്ന ഒരു ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും നില്‍ക്കുന്നത്. കുര്‍ത്തയും ജാക്കറ്റുമണിഞ്ഞ് ജീത്തും ലഹങ്കയണിഞ്ഞ് ദിവയും നില്‍ക്കുന്നതാണ് ചിത്രം.
യു.എസിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പഠനം പൂര്‍ത്തിയാക്കിയ ജീത്, പിന്നീട് 2019-ല്‍ അദാനി ഗ്രൂപ്പില്‍ ചേര്‍ന്നു. നിലവില്‍ അദാനി ഫിനാന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ് അദ്ദേഹം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായാണ് ജീത് ആദ്യം ചുമതലയേറ്റത്. അദാനി എയര്‍പോര്‍ട്ട് ബിസിനസിന്റെയും അദാനി ഡിജിറ്റല്‍ ലാബുകളുടെയും മേല്‍നോട്ടച്ചുമതലയും ജീത് വഹിക്കുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വെബ്സൈറ്റ് പറയുന്നത്. അദാനി ബിസിനസ് ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്താക്കളെയും ലക്ഷ്യംവെച്ച് ഒരു ആപ്പ് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഡിജിറ്റല്‍ ലാബ്.
ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിശ്വാസത്തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ അദാനി ഗ്രൂപ്പ് 21,720 കോടി രൂപ കടം തിരിച്ചടച്ചിരുന്നു. ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയം വെച്ച വായ്പയെടുത്ത തുകയാണ് തിരിച്ചടച്ചത്. ഇതിനിടെയാണ് മകന്റെ വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
Content Highlights: gautam adani's son jeet adani gets engaged to diva jaimin shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..