ഗൗതം അദാനി | Photo: AFP
മുംബൈ: ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും.
പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സി.ഇ.ഒ. സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നലാണ് അദാനി. ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട്, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്ത്.
822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാള്‍ ഒരു സ്ഥാനം മുകളിലാണ് അദാനി. 844 കോടി ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. അമേരിക്കന്‍ നിക്ഷേപക ഗവേണഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഒഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
Content Highlights: Gautam Adani drops off list of world’s top 10 richest people
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..