ഗൗതം അദാനി | Photo: AFP
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി. ഏറ്റെടുത്തതിന് പിന്നാലെ മാധ്യമരംഗത്ത് കൂടുതല്‍ നിക്ഷേപവുമായി വ്യവസായി ഗൗതം അദാനി. രാഘവ് ബഹലിന്റെ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി അദാനി സ്വന്തമാക്കി. 48 കോടി രൂപയുടേതാണ് ഇടപാട്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി. മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം മേയിലാണ് അദാനിഗ്രൂപ്പ് ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27-നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബി.ക്യൂ. പ്രൈം എന്ന പേരില്‍ അറിയപ്പെടുന്ന ബ്ലൂംബര്‍ഗ് ക്വിന്റ്, ക്വിന്റില്യണ്‍ ബിസിനസ് മീഡിയക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മാധ്യമസ്ഥാപനമാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് പുഗാലിയയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി മീഡിയാ വെഞ്ച്വേഴ്‌സിനെ നയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
Content Highlights: Gautam Adani acquires 49% in Quintillion Business Media for Rs 48 crore
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..