മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. 

റസ്റ്റോറന്റുകളും, മാളുകളും, പാര്‍ക്കുകളും രാത്രി 8 മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമയത്ത് ബിച്ചുകളില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. 

തിയേറ്ററുകളും അടഞ്ഞുകിടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും പിഴ ഈടാക്കും.

Content Highlights: Gatherings Banned, Timings Of Public Places Restricted In Maharashtra