ജയിലില്‍ കൊതുകുവല വേണം: കൊന്ന കൊതുകുകളെ കുപ്പിയിലാക്കി ഗുണ്ടാത്തലവന്‍ കോടതിയില്‍


ടൈഗർ കൊതുക് | Getty images

മുംബൈ: ജയിലിലെ ദുരിതം സൂചിപ്പിക്കാന്‍ ഒരു കുപ്പിയില്‍ താന്‍ കൊന്ന കൊതുകുകളുമായി കോടതിയിലെത്തി ഗുണ്ടാത്തലവന്‍ ഇജാസ് ലക്ക്ഡവാല. വ്യാഴാഴ്ച മുംബൈ കോടതിയിലാണ് കൗതുകകരമായ സംഭവം. ഒരു കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷയും ഇജാസ് നല്‍കിയെങ്കിലും കോടതി തള്ളികളഞ്ഞു.

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇജാസിനെ 2020 ജനുവരിയിലാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇജാസ്. 2020-ല്‍ ജുഡീഷ്യല്‍ കേസില്‍ അകത്തായപ്പോള്‍ കൊതുകുവല ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ക്ക് കൊതുകുവലയല്ലാതെ മറ്റു പ്രതിരോധങ്ങള്‍ പരീക്ഷിക്കാമെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.



ഇജാസിന് പുറമേ മറ്റു പ്രതികളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.

Content Highlights: Gangster Brought Bottle Filled With Dead Mosquitoes To Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented