പരാതിയില്‍ പോലീസ് കേസെടുത്തില്ല; കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പത്തിമൂന്നുകാരിയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയെ വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു അരോപിച്ചു. കേസെടുക്കുന്നതിന് പകരം പരാതി നല്‍കാനെത്തിയ യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും പോലീസ് ഔട്ട്‌പോസ്റ്റില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു ആരോപിച്ചു.

സംഭവം ഏറെ വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

വെള്ളിയാഴ്ച വീടിന് സമീപം വെള്ളമെടുക്കാനായി പോയ യുവതിയെ അയല്‍ക്കാരിയായ ഒരു സ്ത്രീ പീഢനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേസിലെ പ്രതികളില്‍ ഒരാളുടെ അച്ഛനായ മോതിലാല്‍ ചൗധരിയേയും ആത്മഹത്യ പ്രേരണാക്കുറ്റത്തിന്‌ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എ.എസ്.ഐ മിശ്രിലാലിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഡ്യൂട്ടില്‍ വീഴ്ച വരുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും നര്‍സിങ്പൂര്‍ ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംഭവത്തില്‍ ഉത്തവാദികളായ അഡീഷ്ണല്‍ എസ്പി രാജേഷ് ചൗദരി, എസ്.ഡി.ഒ.പി സീതാറാം യാദവ് എന്നിവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവിട്ടു..

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights: Gang-raped Dalit woman kills self after cops refuse to register complaint for 3 days in Madhya Pradesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented