മുസാഫര്‍നഗര്‍: അക്രമികള്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ കൂട്ട ബലാത്സംഗത്തിനിരയായ 23കാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ജിംഝാന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജ് കുമാര്‍ ശര്‍മയെ ഉദ്ധരിച്ച് ഡി.എന്‍.എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

അക്രമികള്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ യുവതി അതീവ ദു:ഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

യുവതിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയനുസരിച്ച് ഓഗസ്റ്റ് 5ന് ഒരു സംഘമാളുകള്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ ഭീകര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട്  കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: UP: Gang rape victim tries to commit suicide over alleged police inaction