ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിച്ചിട്ടില്ല - ജെ.പി നഡ്ഡ


'ദാരിദ്ര്യത്തില്‍ ജനിക്കുകയും പിന്നീട് പ്രധാനമന്ത്രിയായി മാറുകയും ചെയ്ത ഒരാളോട് കുടുംബവാഴ്ചക്കാര്‍ക്ക് തോന്നുന്ന കടുത്ത ശത്രുത ചരിത്രപരമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ രാജ്യത്തെ ജനങ്ങള്‍ ചൊരിയുന്ന സ്‌നേഹവും ചരിത്രപരമാണ്'

ജെ.പി.നഡ്ഡ | ഫോട്ടോ: twitter.com|JPNadda

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉന്നയിച്ച വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ രംഗത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ച് വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് നഡ്ഡ ട്വിറ്ററിലൂടെ ആരോപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് ഒരിക്കലും ആധികാരികമായി സംസാരിക്കാനാവില്ല. ദശാബ്ദങ്ങളായി ഭിന്നാഭിപ്രായങ്ങളെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടിട്ടുള്ളത്. അതിന്റെ ഉദാഹരണങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് കണ്ടതാണ്. പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാരും മാധ്യമ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. മാധ്യമ സ്വാതന്ത്ര്യം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുകയാണ് ചെയ്തിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ തനത് ശൈലിയില്‍ ഒരു സംസ്ഥാനത്തിന്റെ അധികാരം ക്രൂരമായി ഉപയോഗിക്കുന്നതിന്റെയും എതിരാളികളെ ദ്രോഹിക്കുന്നതിന്റെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെയും ഒരു പരീക്ഷണശാല കാണണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുഗ്രഹത്തോടെ ഭരണം നടത്തുന്ന മഹാരാഷ്ട്രാ സര്‍ക്കാരിനെ ശ്രദ്ധിച്ചാല്‍ മാത്രംമതി. ഭരണം ഒഴികെയുള്ളതെല്ലാം അവര്‍ നടത്തുന്നുണ്ടെന്നും നഡ്ഡ ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എുതിയ ലേഖനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായാണ് നഡ്ഡ രംഗത്തെത്തിയത്. മൗലിക അവകാശങ്ങളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തലിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയും രാജ്യത്ത് ഇല്ലാതാക്കിയിരിക്കുകയാണെന്ന് സോണിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. പൗരന്മാരുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ അത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയാണ് ഇന്ത്യയിലെ ഭരണകൂടം ഇപ്പോള്‍ ചെയ്യുന്നത്. എല്ലായിടത്തും രാജ്യസുരക്ഷയ്ക്കുനേരെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ സോണിയ ആരോപിച്ചിരുന്നു.

എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നതെന്ന് ജെ.പി നഡ്ഡ തിരിച്ചടിച്ചു. കോണ്‍ഗ്രസ് അസത്യ പ്രചാരണം നടത്തുമ്പോഴും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ജനങ്ങള്‍ പിന്തുണയ്ക്കുന്നു. ദാരിദ്ര്യത്തില്‍ ജനിക്കുകയും പിന്നീട് പ്രധാനമന്ത്രിയായി മാറുകയും ചെയ്ത ഒരാളോട് കുടുംബവാഴ്ചക്കാര്‍ക്ക് തോന്നുന്ന കടുത്ത ശത്രുത ചരിത്രപരമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ രാജ്യത്തെ ജനങ്ങള്‍ ചൊരിയുന്ന സ്‌നേഹവും ചരിത്രപരമാണ്. കോണ്‍ഗ്രസ് കൂടുതല്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതോടെ പ്രധാനമന്ത്രി മോദിക്കുള്ള ജനപിന്തുണ വര്‍ധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പഞ്ചാബില്‍വച്ച് പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയേയും നഡ്ഡ വിമര്‍ശിച്ചു. രാഹുല്‍ സംവിധാനം ചെയ്ത കോലം കത്തിക്കല്‍ നാടകം അപമാനകരമാണ്. എന്നാല്‍ അത് അപ്രതീക്ഷിതമല്ല. നെഹ്രു - ഗാന്ധി കുടുംബം ഒരുകാലത്തും പ്രധാനമന്ത്രിയുടെ ഓഫീസിനെ മാനിച്ചിട്ടില്ല എന്നതാണ് വസ്തുത. യുപിഎ ഭരണത്തിലിരുന്ന 2004 - 2014 കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ ദുര്‍ബലപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ നാം കണ്ടതാണ്. രാജസ്ഥാനില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോള്‍ ഏറ്റവും വര്‍ധിച്ച നിലയിലാണ്. പഞ്ചാബിലും രാജസ്ഥാനിലും സ്ത്രീകള്‍ സുരക്ഷിതരല്ല. സ്‌കോളര്‍ഷിപ്പ് അഴിമതി ആരോപണം നേരിടുന്നവരാണ് പഞ്ചാബിലെ മന്ത്രിമാരെന്നും ജെ.പി നഡ്ഡ ആരോപിച്ചു.

Content Highlights: Gandhi - Nehru dynasty never respected PM's office - J.P Nadda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented