നരേന്ദ്ര മോദി, കെടി രാമറാവു. photo: AFP, UNI
ഹൈദരാബാദ്: അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് നരേന്ദ്ര മോദി മെഡിക്കല്‍ കോളേജായി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയേയും ധനമന്ത്രി നിര്‍മലാ സീതാരാമനേയും പരിഹസിച്ച് തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിങ് പ്രസിഡന്റും വ്യവസായ മന്ത്രിയുമായ കെ.ടി രാമറാവു. ഇങ്ങനെ പോയാല്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുതിയ കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം നരേന്ദ്ര മോദിയുടെ ചിത്രം വയ്ക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കുമെന്ന് കെ.ടി രാമറാവു ട്വീറ്റ് ചെയ്തു.
'അഹമ്മദാബാദിലെ എല്‍.ജി മെഡിക്കല്‍ കോളേജ് നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. നേരത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേരും നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നാക്കി മാറ്റിയിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന് ഒരുവഴി കിട്ടുകയാണെങ്കില്‍ പുതിയ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കും'- കെ.ടി രാമറാവു ട്വീറ്റ് ചെയ്തു.
മെഡിക്കല്‍ കോളേജിന്റെ പേര് നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റാന്‍ ബുധനാഴ്ച ചേര്‍ന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ദേശം വന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് ഈ നിര്‍ദേശം അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് കെടി രാമറാവുവിന്റെ പ്രതികരണം.
Content Highlights: Gandhi ji will soon be...: KTR's jibe as Ahmedabad medical college named after PM Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..