കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക ലക്ഷ്യം, നിരാശപ്പെടുത്തില്ലെന്നും തരൂര്‍; പ്രകടനപത്രികയും പുറത്തിറക്കി


തരൂർ നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ. ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും പിന്തുണച്ച ആരെയും നിരാശപ്പെടുത്തില്ലെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തി ആധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. ഇതിലൂടെ കോണ്‍ഗ്രസില്‍ പുതുജീവന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 12 സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ തന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ സമഗ്ര മാറ്റത്തിന് വേണ്ടി പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ തരൂര്‍ ആധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വ്യക്തമാക്കി.



ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. അവരില്‍ പൂര്‍ണ വിശ്വാസമുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശബ്ദമായാണ് താന്‍ മത്സരിക്കുന്നത്. മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടുചെയ്യുമെന്നും കോണ്‍ഗ്രസിനെ ഒരുമിച്ച് ഒരുകുടക്കീഴില്‍ നിര്‍ത്തി ശക്തമാക്കി അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും തരൂര്‍ പ്രഖ്യാപിച്ചു.

നാമനിര്‍ദേശപത്രിക നല്‍കിയതിന് പിന്നാലെ പ്രത്യേക പ്രകടനപത്രികയും തരൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Gandhi family will stay neutral in this race, says Tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented