ന്യൂഡല്‍ഹി: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്കും ലോകത്തേക്കും മഹാത്മാ ഗാന്ധി വീണ്ടും അവതരിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്ര താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷാരൂഖ് ഖാന്‍ ഇങ്ങനെ പറഞ്ഞത്. 

നാം ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, നിങ്ങള്‍ (നരേന്ദ്ര മോദി) സ്വച്ഛ് അഭിയാനിലൂടെ വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും അതിനെക്കുറിച്ച് അറിഞ്ഞു. കൂടുതല്‍ അവബോധമുണ്ടാക്കാനായി. നല്ലൊരു ആശയമാണത്. 

അതുകൊണ്ടുതന്നെ മഹാത്മാഗാന്ധി വീണ്ടും അവതരിക്കണമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. മാറുന്ന ലോകത്ത് ഗാന്ധിജി 2.0 യുടെ ആവശ്യമുണ്ടെന്നും ഷാരൂഖ് ഖാന്‍ പരിപാടിക്കിടെ പറഞ്ഞു.

Content Highlights: Gandhi 2.0 Needed as World is Changing, Says Shah Rukh Khan