ഗജേന്ദ്ര
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നടക്കുന്ന കാര്‍ഷികോത്സവത്തിലെ താരമാണ് ഗജേന്ദ്ര എന്ന പോത്ത്. ഗജേന്ദ്ര അരടണ്‍ ഭാരമുള്ള 'ഭീമ'നാണ്. ഒന്നരക്കോടി രൂപയാണ് വില. ഭക്ഷണരീതിയും കൗതുകമാണ്. ദിവസവും 15 ലിറ്റര്‍ പാലും മൂന്ന് കിലോ ആപ്പിളും കഴിക്കണം. കിലോമീറ്ററുകള്‍ യാത്രചെയ്ത് കര്‍ണാടകത്തില്‍നിന്ന് മഹാരാഷ്ട്രയിലെ ബീഡിലെത്തിയ ഗജേന്ദ്രയെ കാണാന്‍ കാര്‍ഷികോത്സവത്തില്‍ സജ്ജീകരിച്ച സ്റ്റാളില്‍ കര്‍ഷകരുടെ തിരക്കാണിപ്പോള്‍.
പഞ്ചാബില്‍വെച്ചാണ് ഗജേന്ദ്രയ്ക്ക് ഒന്നരക്കോടി രൂപ കച്ചവടക്കാര്‍ പറഞ്ഞത്. ഭാരംകാരണം വയലിലെ പണികള്‍ ചെയ്യാന്‍ ഗജേന്ദ്രയ്ക്ക് സാധിക്കാറില്ല. വീട്ടിലെ മറ്റു പോത്തുകളെ ഉപയോഗിച്ചാണ് പണികള്‍ ചെയ്യുന്നതെന്ന് ഗജേന്ദ്രയുടെ ഉടമ പറയുന്നു.
വീട്ടില്‍ 50 എരുമകളുണ്ട്. അവ 100 മുതല്‍ 150 ലിറ്റര്‍വരെ പാല്‍തരും. ആ പാലിന് ദിവസം 4000 മുതല്‍ 5000 രൂപവരെ ലഭിക്കാറുണ്ട്. അതില്‍നിന്നാണ് ഗജേന്ദ്രയുടെ ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതെന്ന് ഉടമ പറഞ്ഞു. ഹരിയാണയില്‍ ഗജേന്ദ്രയെ വില്‍ക്കാനാണ് ഉടമയുടെ ആഗ്രഹം.
കാര്‍ഷികോത്സവത്തില്‍ 180 സ്റ്റാളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഗജേന്ദ്രയുടെ സ്റ്റാളിലാണ് കൂടുതല്‍ കാണികളെത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മഹാരാഷ്ട്രയിലെ ബീഡില്‍ കാര്‍ഷികോത്സവം നടക്കുന്നുണ്ട്.
Content Highlights: gajendra, the buffalo that costs 1.5 crore
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..