ഗഡ്കരിയെ ഒഴിവാക്കി, യെദ്യൂരപ്പയെ ഉള്‍പ്പെടുത്തി; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു


യദ്യൂരപ്പയും നിതിൻ ഗഡ്കരിയും (ഫയൽ ചിത്രം) | Photo: pics4news.com

ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ അഴിച്ചുപണി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാളും ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണയും ബോര്‍ഡിലുണ്ട്. നിതിന്‍ ഗഡ്കരി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി.

ബിജെപിയുടെ ഉന്നതാധികാര സമിതിയായ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമാണ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. യെദ്യൂരപ്പയെയും സര്‍ബാനന്ദ സോനേവാളിനേയും രണ്ട് സമിതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷന്‍ വനിതി ശ്രീനിവാസനെ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരേയും തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമിതികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ബി.എസ്. യെദ്യൂരപ്പയെ ഇരു സമിതികളിലും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇത് നിനച്ചിരിക്കാത്ത പദവിയാണ്. അതോടൊപ്പം ഗഡ്കരിയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായിരുന്നു.

Content Highlights: bjp, parliamentary board


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented