ഗഡ്കരിക്ക് സംഭവിച്ചതും ആസാദിന്  സംഭവിക്കാതിരുന്നതും


അരുണ്‍ ശങ്കര്‍ \ മാതൃഭൂമി ന്യൂസ്

അഞ്ച് പേജുള്ള രാജി കത്തില്‍ ഒരു പേജ് തന്നെ വേണ്ടി വന്നു, ആസാദിന് പാര്‍ട്ടി നല്‍കിയ അവസരങ്ങളെക്കുറിച്ച് പറയാന്‍

നിതിൻ ഗഡ്കരി,ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുന്‍ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇരുവരും പ്രതിനിധീകരിക്കുന്ന / പ്രതിനിധീകരിച്ച പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍. സൗമ്യ സാന്നിധ്യം, പാര്‍ട്ടിക്ക് അതീതമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവര്‍. ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഇരു നേതാക്കളും മികച്ച പ്രതിച്ഛായ ഉള്ളവര്‍.

പക്ഷെ, ഇരുവരോടും അവരുടെ പാര്‍ട്ടികള്‍ ചെയ്തതെന്താണ് ?. ബിജെപിയുടെ ഉന്നതാധികാര സമിതികളില്‍നിന്ന് ഗഡ്കരിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്താക്കി. മുന്‍ ദേശീയ അധ്യക്ഷനാണ് ഗഡ്കരി. മോദി നിശ്ചയിച്ച രാഷ്ട്രീയ വനവാസത്തിനുള്ള പ്രായപരിധിയില്‍ എത്താന്‍ 10 വര്‍ഷം കൂടി ഉണ്ടായിരുന്നു. എന്നിട്ടും എന്തിന് പുറത്താക്കി ?

ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി അംഗം. സംഘടനയിലും ഭരണരതലത്തിലും മികച്ച പദവികള്‍ വഹിച്ചു. (അഞ്ച് പേജുള്ള രാജി കത്തില്‍ ഒരു പേജ് തന്നെ വേണ്ടി വന്നു, ആസാദിന് പാര്‍ട്ടി നല്‍കിയ അവസരങ്ങളെക്കുറിച്ച് പറയാന്‍) എന്നിട്ടും പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പില്ലായ്മയെ വിമര്‍ശിച്ച് സ്വയം പുറത്ത് പോയി.

ആസാദിന്റെ സ്വയം പുറത്ത് പോകലിനും ഗഡ്കരിയുടെ പുറത്താക്കലിനും പിന്നിലെ കാരണം ഒന്ന് തന്നെയാണോ ? പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് ഗഡ്കരിയെ പുറത്താക്കാനായി മോദി - ഷാ ഉപയോഗിച്ച ആയുധം. പോരാത്തതിന് കോണ്‍ഗ്രസ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായ പരാജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരാശരാകരുത്. കോണ്‍ഗ്രസ് ശക്തമാകണമെന്നായിരുന്നു ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച ഗഡ്ക്കരിയുടെ പ്രസ്താവന. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന മോദി -ഷാ മാര്‍ കോപപ്പെടാന്‍ വേറെ കാരണമെന്നും വേണ്ടല്ലോ !

'നിങ്ങള്‍ മോദിയെ കണ്ട് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും സ്വന്തം വേരുകള്‍ മറന്നിട്ടില്ല. ചായക്കാരനാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മോദി എളിമയുള്ള മനുഷ്യനാണ് ' 2021 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളി നരേന്ദ്ര മോദിക്ക് ഗുലാം നബി ആസാദ് നല്‍കിയ സാക്ഷ്യപത്രമാണിത്. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ആസാദിനെയോര്‍ത്ത് പ്രധാനമന്ത്രി വിങ്ങിയതും രാജ്യം കണ്ടു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അനുവദിക്കുന്ന ഊദ്യോഗിക വസതി കാലാവധി കഴിയുമ്പോള്‍ ഒഴിഞ്ഞ് കൊടുക്കണം. എന്നാല്‍ മോദിയുടെ ഔദാര്യം കൈപ്പറ്റി ആസാദ് വീട് കൈവശം വച്ചു. (രാജ്യസഭയിലെ കാലാവധി തീര്‍ന്ന ദിവസം ഊദ്യോഗിക വസതി ഒഴിവാക്കിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് എ.കെ ആന്റണി)

സ്വന്തം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി ഉണ്ടായപ്പോള്‍ ഗഡ്കരിയെ ബി.ജെ.പി നിലയ്ക്ക് നിര്‍ത്തി (പാര്‍ട്ടി നടപടിക്ക് ശേഷം, തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഗഡ്കരി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു ). എന്നാല്‍ എതിരാളിയെ പുകഴ്ത്തുകയും ഔദാര്യം വാങ്ങുകയും ചെയ്യുന്ന ആസാദിനെതിരെ കോണ്‍ഗ്രസ് എന്തുകൊണ്ട് നടപടിയെടുത്തില്ല ? നടപടിക്ക് ശേഷം പാര്‍ട്ടിയോട് വിധേയപ്പെടാനുള്ള പ്രകടമായ ശ്രമത്തിലാണ് ഗഡ്കരി. പക്ഷെ സ്വയം 'ആസാദി' പ്രഖ്യാപിച്ച് പാര്‍ട്ടി വിടാന്‍ കോണ്‍ഗ്രസ് ആസാദിന് അവസരം നല്‍കി.

Content Highlights: Gadkari-Gulam Nabi Azad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented