Manoj Sinha, G.C.Murmu Photo: PTI
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവർണറായി നിയമിച്ചു. നിലവിലെ ലഫ്. ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.
ജമ്മു കശ്മീരിന്റെ പ്രഥമ ലഫ്റ്റനനന്റ് ഗവര്‍ണറായി ഒരുവര്‍ഷം പൂർത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച രാത്രി ജി.സി മുർമു രാജിവെച്ചത്. ജി. സി. മുര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
യു.പിയിലെ ഘാസിപുരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലെത്തിയിട്ടുള്ള മനോജ് സിൻഹ, 2014-2019 കാലത്ത് ടെലികോം മന്ത്രിയായിരുന്നു.
അതേസമയം ജി. സി. മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്.
1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ലഫ്. ജറലായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: G.C.Murmu resigns as Lieutenant-Governor of J&K
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..