സിഎന്‍എന്‍ ഐബിന്‍ ചാനല്‍ എഡിറ്റര്‍ മനോജ് ഗുപ്ത് മിര്‍പുര്‍ മേഖലയുടെ ചുമതലയുള്ള ഐജി മുഷ്താഖ് എന്ന പേരില്‍ മിര്‍പുര്‍ എസ്പി ഗുലാം അക്ബറുമായി നടത്തിയ സംഭാഷണത്തിന്റെ മലയാളം പരിഭാഷ (ന്യൂസ് 18 പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്ന്) 

ഗുലാം... ഐജി മുഷ്താഖാണ് സംസാരിക്കുന്നത് നിങ്ങള്‍ക്ക് സുഖമായിരിക്കുന്നോ......

സര്‍, ദൈവകൃപയാല്‍ ഞാന്‍ നന്നായിരിക്കുന്നു

അവിടെ എന്താണ് സംഭവിക്കുന്നത്, നിങ്ങളുടെ ഏരിയയില്‍ ഭയങ്കരസംഘര്‍ഷം നിലനില്‍ക്കുന്നുണ്ടല്ലോ....?

അതെ സര്‍, അതിര്‍ത്തി പ്രദേശത്താണ് പ്രശ്‌നം. പക്ഷേ ഇന്ന് രാവിലെ മുതല്‍  സംഘര്‍ഷത്തിന് ഇത്തിരി കുറവുണ്ട്

കടന്നാക്രമിച്ചു, കടന്നാക്രമിച്ചു എന്നവര്‍ (ഇന്ത്യ) ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ....

29-ന് നടന്ന സംഭവമാണോ സര്‍ പറയുന്നത്..... സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... അതില്‍ നമ്മുടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.... അങ്ങനെയാണ് ഇതുവരെ ആര്‍മി പുറത്തുവിട്ട വിവരം....

പക്ഷ മുപ്പതോ നാല്‍പ്പതോ പേര്‍ മരിച്ചെന്നാണല്ലോ അവര്‍ പറയുന്നത്....?

അതെ, അവര്‍ ഒരുപാട് പേര്‍ മരിച്ചെന്ന് പറയുന്നുണ്ട്... കാര്യമായ നാശം ഉണ്ടാക്കിയെന്നാണ് അവര്‍ പറയുന്നത്...എന്നാല്‍ അത്ര വലിയ നാശമില്ല..... പക്ഷേ അവര്‍ ആ രാത്രിയില്‍ അതിര്‍ത്തി കടന്നു സാര്‍...... 

അതെ, പക്ഷേ അവര്‍ അത്ത്മുഖത്തിലേക്ക് കടന്നോ.....?

ഇല്ല സര്‍, ആരും അത്ത്മുഖത്തിലേക്ക് വന്നിട്ടില്ല. പക്ഷേ ലീപ്പയില്‍ രണ്ട് പേരെ കൊന്നു, അദിരയിലും രണ്ട് പേര്‍ കൊല്ലപ്പെട്ടു.

നിങ്ങളുടെ കണക്കില്‍ എത്രപേര്‍ മരിച്ചു കാണും....?
 
സര്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍..... എന്തായാലും 12-ഓളം പേര്‍ മരിച്ചു കാണും....

ഒരൊറ്റ ക്യാമ്പിലോ.....?

അല്ല സര്‍, ഒരു ക്യാമ്പല്ല.... മൊത്തത്തില്‍, ഇതിനെപ്പറ്റിയൊന്നും കാര്യമായ വിവരം പുറത്തു വിട്ടിട്ടില്ല സര്‍... ആ സ്ഥലങ്ങളൊക്കെ സൈന്യം അടച്ചിട്ടിരിക്കുകയാണ്.

അപ്പോള്‍ എവിടെയൊക്കെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്....?

 ലീപ്പ, അസ്മാനി, ബീംപ്പര്‍... ഇതെല്ലാം ആര്‍മി പോസ്റ്റാണ് സര്‍....

അപ്പോള്‍ ആര്‍മി പോസ്റ്റില്‍ 12 പേര്‍ കൊല്ലപ്പെട്ടോ....
അതെ സാര്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു

എന്നിട്ട് എവിടെയാണ് മൃതദേഹങ്ങള്‍ അടക്കിയത്. 

ഗ്രാമങ്ങളില്‍ തന്നെയാണ് സര്‍, എത്ര ശവപ്പെട്ടികളുണ്ടെന്ന് ഞങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്....

അപ്പോള്‍ പന്ത്രണ്ട് ശവപ്പെട്ടികളുണ്ടായിരുന്നോ....?

അതെ സര്‍, വെവേറെ സ്ഥലങ്ങളില്‍ നിന്നായി അത്രയും ഉണ്ടായിരുന്നു. കുറച്ചു ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി.... കുറച്ചു വേറെ സ്ഥലത്തേക്ക്.

മരണപ്പെട്ടവരുടെ വിവരങ്ങളുണ്ടോ....

(ക്ലര്‍ക്കിന് പഞ്ചാബി ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു) സര്‍ ലിസ്റ്റ് ഇപ്പോള്‍ വരും

ശരി ഗുലാം...... മരിച്ചവരുടെയെല്ലാം പേര് ലിസ്റ്റിലുണ്ടോ....?

ഇല്ല സര്‍, എല്ലാ പേരുമില്ല..... കുറച്ചെണ്ണം കാണും

ഇതെല്ലാം 29-ാം തീയിതിയിലേതല്ലേ

അതെ സര്‍ എല്ലാം 29-മുതലുള്ളതാണ്

ഫയല്‍ ഒന്ന് വായിക്കാമോ.....

സര്‍, അവന്‍ (ക്ലര്‍ക്ക്) ഫയല്‍ എല്ലാം കൊണ്ടു വരുന്നുണ്ട്.... 29-ന് കൊല്ലപ്പെട്ടവരുടെ എല്ലാം പേര് ഇതിലുണ്ട്

ഫയല്‍ കിട്ടിയോ....

കിട്ടി സര്‍.........

എങ്കില്‍ പറയൂ.....?

(കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടേയും പരിക്കേറ്റ ഒന്‍പത് സൈനികരുടേയും പേര്,റാങ്ക്, സെക്ടര്‍ തുടങ്ങിയ വിവരങ്ങള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ചാനല്‍ വ്യക്തമാക്കുന്നു എന്നാല്‍ ചാനല്‍ നയം അനുസരിച്ച് ഇതവര്‍ പുറത്തു വിട്ടിട്ടില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ലീപ്പ പോസ്റ്റിന് അടുത്തുള്ള ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു)

ആ ദിവസം എത്രനേരം നീണ്ടു നിന്നു സ്‌ട്രൈക്ക് 

സര്‍ അത് രാത്രിയിലായിരുന്നു.... മൂന്ന്-നാല് മണിക്കൂറുണ്ടായിരുന്നു... പുലര്‍ച്ചെ രണ്ട് മുതല്‍ നാല്-അഞ്ച് മണിവരെ

അവരെത്ര (ഇന്ത്യന്‍ കമാന്‍ഡോസ്) പേരുണ്ടായിരുന്നു

അതിനെപ്പറ്റി കൃത്യമായ വിവരമില്ല സര്‍...

അപ്പോള്‍ അവര്‍ നമ്മുടെ ഒരു പോസ്റ്റ് ആക്രമിച്ചല്ലേ...

സര്‍ അവര്‍ പല സ്ഥലത്തായാണ് ആക്രമണം നടത്തിയത്. പല പോസ്റ്റുകളും ആക്രമിക്കപ്പെട്ടു... അവരെ പ്രതിരോധിക്കാനും ശ്രമമുണ്ടായി 

അപ്പോള്‍ എന്തൊക്കെ വിവരമാണ് നമ്മുടെ കൈയിലുള്ളത്..... അവരെത്ര (ഇന്ത്യന്‍ കമാന്‍ഡോസ്) പേര്‍ അതിര്‍ത്തി കടന്നു കാണും....?

സര്‍, ആക്രമണം നടന്ന സ്ഥലത്തേക്കൊന്നും ആരേയും കയറ്റിവിടുന്നില്ല.... അവിടെ നിന്ന് ഒരു ഇന്‍ഫര്‍മേഷനും പുറത്തേക്കും വരുന്നില്ല.... പ്രാദേശിക ഭരണകൂടം പോലും ഒന്നും പുറത്തേക്ക് പറയുന്നില്ല

പക്ഷേ നിങ്ങളുടെ കണക്കില്‍ അഞ്ചിലേറെ പേര്‍ മരിച്ചിട്ടുണ്ടോ...? പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നല്ലേ നിങ്ങള്‍ പറഞ്ഞത്....?

സര്‍, ഇതെല്ലാം വെവേറെ സ്ഥലങ്ങളാണ്.... ഒരൊറ്റ പോസ്റ്റല്ല

ലോക്കല്‍ ഇന്റലിജന്‍സ് എന്താണ് പറയുന്നത്....?

സര്‍, ശവശരീരങ്ങള്‍ ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോയി എന്നാണ് അവര്‍ പറയുന്നത്..... അവരുടെ വീട്ടിലേക്കോ വേറെ എങ്ങോട്ടോ ആണ് കൊണ്ടു പോയത്.

നാട്ടുകാര്‍ ആരെങ്കിലും കൊല്ലപ്പെട്ടോ.... ജിഹാദികളോ....?

ലോക്കല്‍സ് ആരും കൊല്ലപ്പെട്ടിട്ടില്ല സര്‍, പക്ഷേ ജിഹാദികള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്

എത്ര ജിഹാദികള്‍ കൊല്ലപ്പെട്ടു കാണും

സര്‍, അതുണ്ടാക്കുമല്ലോ....

ജിഹാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍മി പുറത്തു വിടില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്  

അതെ സര്‍, അവര്‍ അങ്ങനെയാണ് ചെയ്യാറ്.... അത് കൊണ്ടാണ് അവര്‍ ആ സ്ഥലമെല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നത്.

എത്ര ജിഹാദികള്‍ കൊല്ലപ്പെട്ടെന്നാണ് നിങ്ങള്‍ കരുതുന്നത്...

അത് പറയുവാന്‍ ബുദ്ധിമുട്ടാണ് സര്‍

എങ്കിലും ഒരു ഊഹം കാണില്ലേ....

സര്‍, അത് ചിലപ്പോള്‍... ക്രോസിംഗിന്റെ എണ്ണം വച്ച് (നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്ന സ്ഥലങ്ങളാണ് ക്രോസിംഗുകള്‍) അഞ്ച്-ആറ്....

എല്ലാം ക്യാമ്പിലും അഞ്ച്-ആറ് പേര്‍ കൊല്ലപ്പെട്ടു കാണുമോ

അതെ സര്‍, ക്രോസിംഗിലുണ്ടായിരുന്നവരുടെ എണ്ണം പോലിരിക്കും.... ചിലപ്പോള്‍ നാലോ മൂന്നോ രണ്ടോ ആക്കാം....

അപ്പോള്‍ ഇന്ത്യന്‍ ഫോഴ്‌സ് നാല്-അഞ്ച് ക്യാമ്പുകള്‍ ആക്രമിച്ചെങ്കില്‍ 20 പേരെങ്കിലും കൊലപ്പെട്ടു കാണില്ലേ.....?

അത് ബുദ്ധിമുട്ടാണ് സര്‍ പറയാന്‍.... ഇതൊക്കെ അവരുടെ ലോഞ്ചിംഗ് പാഡല്ലേ....

ആരുടെ ലോഞ്ചിംഗ് 

അവരുടെ...... ലഷ്‌കറീസിന്റെ........ (ലഷ്‌കര്‍ ഭീകരര്‍)

അപ്പോള്‍ ലഷ്‌കറീസിനെ നിങ്ങള്‍ ഒപ്പം നിര്‍ത്തുന്നുണ്ടോ.....

ഇല്ല, സര്‍, ഇതൊക്കെ അവരുടെ പണിയാണ് ആര്‍മിയുടെ (പാക് സൈന്യം)

ആരാണ് അവരെ കൊണ്ടു വരുന്നത്
ആര്‍മിക്കാരാണ് സര്‍, അതൊക്കെ അവരുടെ കൈയിലാണ്

അപ്പോള്‍ ശരി..... നിങ്ങള്‍ക്ക് ഐഡന്റിന്റി ഒന്നൂടെ വെളിപ്പെടുത്താമോ....

സര്‍, ഞാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്.....

താങ്കളുടെ മുഴുവന്‍ പേര് പറയൂ....

ഗുലാം അക്ബര്‍

ഡെസിഗിനേഷന്‍....?

എസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച്......