
നിർമ്മല സീതാരാമൻ പാർലമെന്റിൽ സംസാരിക്കുന്നു| ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് (2020-21). ധനമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ അറിയിച്ചതാണ് ഈ കണക്ക്.
പെട്രോളിന്റെ എക്സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 27.90 രൂപയായി വര്‍ധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയില്‍ നിന്ന് 21.80 രൂപയാക്കി കൂട്ടി. ഈ വര്‍ഷം ഫെബ്രുവരി രണ്ട് വരെ എക്സൈസ് ഡ്യൂട്ടിയില്‍ പലതവണ വര്‍ധന വരുത്തി.
ഈ ഫെബ്രുവരിയായപ്പോള്‍ പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാല്‍ പെട്രോള്‍ ഡീസല്‍ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു.
ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയില്‍ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല
കേന്ദ്ര എക്സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വര്‍ഷവുമെത്തിയ തുക ഇങ്ങനെ. 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി
Content Highlights: Central Government Earned ₹ 8 Lakh Crore From Taxes On Fuels In Last 3 Years
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..