സെക്രട്ടേറിയറ്റിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര നടത്തി മമത ബാനർജി| facebook.com|MamataBanerjeeOfficial
കൊൽക്കത്ത: രാജ്യത്ത് വർധിക്കുന്ന ഇന്ധനവിലയ്ക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു ഇലക്ട്രിക് സ്കൂറിന്റെ പിറകിലിരുന്നാണ് മമതാ ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയത്.
മന്ത്രി ഫിർഹാദ് ഹക്കിമാണ് ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നത്. ഇന്ധനവിലയ്ക്കെതിരേ പ്രതിഷേധം സൂചിപ്പിച്ചുകൊണ്ടുളള പ്ലക്കാർഡ് കഴുത്തിൽ തൂക്കി ഹെൽമെറ്റും മാസ്കും ധരിച്ചാണ് ബൈക്കിന് പിറകിൽ മമതാ ബാനർജി ഇരുന്നിരുന്നത്.
കർഷക സമരത്തോട് പിന്തുണ പ്രഖ്യാപിച്ചും ഇന്ധനവിലയ്ക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തിയും തേജസ്വി യാദവ് ബിഹാർ അസംബ്ലിയിലേക്ക് ട്രാക്ടറിൽ വന്നതിന് പിറകേയാണ് മമതയുടെ ഇലക്ട്രിക് സ്കൂട്ടറിലെ യാത്ര. യാത്ര ഫെയ്സ്ബുക്കിൽ ലൈവിടുകയും ചെയ്തിരുന്നു.
ഇന്ധനവില വർധനവിനെതിരായ തൃണമൂലിന്റെ പ്രതിഷേധം തുടരും. ചാരിറ്റി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. അതുകൊണ്ടാണ് ഇലക്ട്രിക് വാഹനത്തിൽ യാത്ര നടത്തിയത്. ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിനാലാണ് ഞാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് പ്രസ്താവന നടത്തുന്നത്.' യാത്രക്ക് ശേഷം മമത പറഞ്ഞു.
'പെട്രോൾ, ഡീസൽ, ഗ്യാസ് വിലകൾ വർധിച്ചത് അമ്പരപ്പെടുത്തുന്നതാണ്. ഗ്യാസ് സിലിണ്ടർ ഒരു യൂണിറ്റിന് 800 രൂപയാണ് വില. മണ്ണെണ്ണ കിട്ടാനില്ല. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എന്തായിരുന്നു വില? ഇപ്പോൾ അത് എവിടെ എത്തി നിൽക്കുന്നു. ഇത് സാധാരണക്കാരനെ കൊളളയടിക്കുകയാണ്. അവരെ നിസ്സഹായരാക്കുകയാണ്.' മമത കൂട്ടിച്ചേർത്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..