മുംബൈ: ഇന്ധനവില വളരെക്കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവേ  ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ധനവില വളരെക്കൂടുതലാണ്.  ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്.- ഗഡ്കരി പറഞ്ഞു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവരത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല. 

അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.

content highlights: Fuel price are very high says union minister Nitin gadkari