പ്രതീകാത്മക ചിത്രം, എം.കെ. സ്റ്റാലിൻ | ഫോട്ടോ:www.canva.com/, PTI
ചെന്നൈ: തൈര് പായ്ക്കറ്റുകളില്‍ ഉത്പന്നത്തിന്റെ പേര് ഹിന്ദിയില്‍ പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശം പിന്‍വലിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും പാല്‍ ഉത്പാദകരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിക്കാന്‍ അതോറിറ്റി നിര്‍ബന്ധിതരായത്. ഇതുസംബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പ് എഫ്.എസ്.എസ്.എ.ഐ വ്യാഴാഴ്ച പുറത്തുവിട്ടു.
ഇംഗ്ലീഷ്, തമിഴ് പേരുകള്‍ മാറ്റി ഹിന്ദിയില്‍ ദഹി എന്ന പേര് വയ്ക്കണമെന്നായിരുന്നു എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശം. തൈരിന് പുറമെ വെണ്ണയും ചീസുമടക്കമുള്ള മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കും നിര്‍ദേശം ബാധകമായിരുന്നു. എന്നാല്‍ നിര്‍ദേശത്തിനെതിരായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നു.
നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റുകളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതോടെ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രയുടെ നയത്തിന് വിരുദ്ധമാണ് ഇത്തരം നടപടിയെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈയും പ്രതികരിച്ചു.
Content Highlights: FSSAI Order To Rename 'Curd' Withdrawn
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..