നാല് രൂപയില്‍നിന്ന് 80 രൂപയിലേക്ക്; 75 വര്‍ഷത്തിനിടെ മൂല്യം ഇടിഞ്ഞത് 75 രൂപയോളം


1947ൽ 4 രൂപയായിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. എന്നാൽ 75 വർഷത്തിനിപ്പുറം ഇന്ത്യൻ രൂപയുടെ മൂല്യം 80ലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. 

.

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ നിറവിലാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ സർക്കാർ സാമ്പത്തികമായി മുന്നേറാൻ രാജ്യത്ത് എന്തൊക്കെ പദ്ധതികളാണ് കൈക്കൊള്ളുകയെന്നും സർക്കാരിന്റെ അടുത്ത 25 വർഷത്തേക്കുള്ള 'അമൃത് കാല' പദ്ധതികൾ ഏതൊക്കെയെന്നുമൊക്കെ ആളുകൾ ഉറ്റുനോക്കുകയാണ്. വളർച്ചയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയരുമ്പോഴും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്കകളും ഏറെയാണ്.

ഇന്ത്യയുടെ സമ്പദ് രംഗത്തിന്‍റെ തളർച്ച വ്യക്തമാക്കുന്നതാണ് കഴിഞ്ഞ 75 വർഷക്കാലത്തിനിടെ രൂപയുടെ മൂല്യത്തിനുണ്ടായിട്ടുള്ള ഇടിവ്. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം 75 രൂപയോളം ഇടിഞ്ഞതായാണ് റിപ്പോർട്ട്. 1947-ൽ 4 രൂപയായിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. എന്നാൽ 75 വർഷത്തിനിപ്പുറം ഇന്ത്യൻ രൂപയുടെ മൂല്യം 80-ലേക്ക് കൂപ്പു കുത്തിയിരിക്കുന്നു.



റിപ്പോർട്ട് പ്രകാരം, ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് യു.എസ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 4.76 രൂപയിൽ നിന്ന് 7.5 രൂപയായി കുത്തനെ കുറഞ്ഞിരുന്നു. 2000-നും 2007-നും ഇടയ്ക്ക് വിദേശനിക്ഷേപം രാജ്യത്ത് കുത്തനെ വർധിച്ചതോടെ സാമ്പത്തിക സ്ഥിതി ഒരു പരിധിവരെ സ്ഥിരത കൈവരിച്ചിരുന്നു. എന്നാൽ പിന്നീട് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടു വലിയ ഇടിവുണ്ടായി.

2022 ജൂലൈ മാസത്തിലാണ് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി കുത്തനെ ഇടിഞ്ഞത്. യു.എസ്. ഡോളറിനെതിരെ 80 രൂപയിലേക്കായിരുന്നു രൂപയുടെ മൂല്യം കുറഞ്ഞത്. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മി, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, ഇന്ധന വിലവര്‍ധന എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്. വാണിജ്യ മന്ത്രാലയം ഈയിടെ പുറത്തുവിട്ട കണക്ക് പ്രകാരം ജൂണിലെ വ്യാപാര കമ്മി 25.63 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചതിനെതുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്മിയാകട്ടെ 70.25 ബില്യണ്‍ ഡോളറിലുമെത്തി.

അതേസമയം, ആഭ്യന്തര കറന്‍സിയില്‍ അന്താരാഷ്ട്ര ഇപാടുകള്‍നടത്തി മൂല്യമുയര്‍ത്താനുള്ള നീക്കം റിസര്‍വ് ബാങ്ക് തുടങ്ങിയിട്ടുണ്ട്. രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍നടത്താന്‍ ആര്‍.ബി.ഐ. ശ്രമംനടത്തിവരികയാണ്. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപയെ അന്താരാഷ്ട്ര വ്യാപാര കറന്‍സിയാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെപ്പാണിത്. ഡോളറിന്റെ ഉപയോഗം ദുര്‍ബലമാകുന്നതോടെ രൂപയുടെ സ്വീകാര്യത ഉയരാന്‍ ദീര്‍ഘകാലാടിസ്ഥനത്തിലുള്ള നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: From 4 to 80: A look back at journey of Rupee since India’s Independence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented