ബിഹാറിലെ നളന്ദയിലുണ്ടായ സംഘർഷത്തിൽ തീവെച്ച് നശിപ്പിച്ച വാഹനം | Photo: ANI
പട്‌ന: ബിഹാറില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷത്തിന് അയവില്ല. ശനിയാഴ്ച വൈകീട്ടുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പട്‌ന മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേ പ്രായപൂര്‍ത്തിയാവാത്ത ഒരാളാണ് മരിച്ചതെന്നാണ് സൂചന.
നളന്ദ, റോഹ്താസ് ജില്ലകളിലുണ്ടായ സംഘര്‍ഷത്തിലായി പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപോലീസുകാരും ഉള്‍പ്പെടുന്നു. നളന്ദയിലെ ബിഹാര്‍ഷെരീഫിലുണ്ടായ സംഘര്‍ഷത്തിലാണ് മരണം.
സാസാറാമില്‍ അനധികൃത സ്‌ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് ആറുപേര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും നേരെ തീവെപ്പുണ്ടായി. എന്നാല്‍, സാഹചര്യം സാധാരണനിലയിലായെന്നും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എസ്.ഐ. സുരേന്ദ്ര പാസ്വാന്‍ അറിയിച്ചു. പ്രദേശത്ത് ആവശ്യമായ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Fresh violence erupts in 2 Bihar districts; 1 dead, many injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..