ഇക്കൊല്ലംമുതല്‍ എല്ലാവര്‍ക്കും സൗജന്യ ടെലി നിയമസഹായം


ഗ്രാമപ്പഞ്ചായത്തുകളിലുള്ള ജനസേവനകേന്ദ്രങ്ങളിലെ ടെലി-വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് സൗജന്യസേവനം ഉറപ്പാക്കുക.

Photo:AFP

ന്യൂഡല്‍ഹി: ടെലിഫോണ്‍വഴി നിയമസഹായം ലഭ്യമാക്കുന്ന 'ടെലി-ലോ സര്‍വീസ്' ഇക്കൊല്ലംമുതല്‍ എല്ലാവര്‍ക്കും സൗജന്യമാക്കുമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി (എന്‍.എ.എല്‍.എസ്.എ.) നിയമവകുപ്പ് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലുള്ള ജനസേവനകേന്ദ്രങ്ങളിലെ ടെലി-വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് സൗജന്യസേവനം ഉറപ്പാക്കുക.

ഓരോ ജില്ലയിലും ഈ സേവനം നല്‍കാന്‍ 700 അഭിഭാഷകരെ എന്‍.എ.എല്‍.എസ്.എ. ചുമതലപ്പെടുത്തും - ജയ്പുരില്‍ അഖിലേന്ത്യാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പ് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. 22 ഔദ്യോഗിക ഭാഷകളില്‍ ഈ ആപ്പ് ഉണ്ട്.

വകതിരിവില്ലാത്ത അറസ്റ്റുകള്‍ക്കെതിരേ ചീഫ് ജസ്റ്റിസ്

ജയ്പുര്‍: രാജ്യത്തെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയിലെ നടപടികള്‍ വലിയ ശിക്ഷയായിത്തീരുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ''വലിയ വെല്ലുവിളികളാണ് നമുക്കുമുന്നിലുള്ളത്. തിരക്കിട്ടതും വകതിരിവില്ലാത്തതുമായ അറസ്റ്റ്, ജാമ്യം കിട്ടാനുള്ള ബുദ്ധിമുട്ട്, വിചാരണ നേരിടുന്നവരെ ദീര്‍ഘകാലം തടവിലിടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതാണ്'' -ചീഫ് ജസ്റ്റിസ് പറഞ്ഞു. ജയ്പുരില്‍ 18-ാമത് അഖിലേന്ത്യാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: free tele-law service

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented