നീരജുമാര്‍ക്ക് 501 രൂപയ്ക്ക് പെട്രോള്‍ സൗജന്യം;സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ഓഫറുമായി പെട്രോള്‍ പമ്പ്


1 min read
Read later
Print
Share

Neeraj Chopra; Photo: AP

ഭറൂച്ച്: പേര് നീരജ് ആണോ എങ്കിൽ പെട്രോൾ സൗജന്യം. ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പാണ് വ്യത്യസ്തമായൊരു ഓഫര്‍ പ്രഖ്യാപിച്ചത്. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കും.

ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലായിരുന്നു ആകര്‍ഷകമായ ഈ ഓഫര്‍. രണ്ട് ദിവസങ്ങളിലായി 30ലേറെ നീരജുമാര്‍ ഓഫര്‍ സ്വന്തമാക്കി ഈ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീരജ് ചോപ്രയുടെ ഒളിമ്പിക്‌ നേട്ടം വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാനാണ് ഇത്തരമൊരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയതെന്ന് പമ്പ് ഉടമ അയൂബ് പത്താൻ പറയുന്നു. നീരജ് ചോപ്രയുടെ വിജയം വളരെ വലുതാണ്. അഭിമാന നിമിഷമാണിതെന്നും അയൂബ് പത്താന്‍ പറഞ്ഞു.

Content Highlights: Free petrol for Neerajs in Gujrat petrol pump

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pm modi takes part in cleanliness drive swachh bharat mission

1 min

'ചൂലെടുത്ത് പ്രധാനമന്ത്രി'; ശുചിത്വ ഭാരതത്തിനായി പ്രവർത്തിക്കാൻ ആഹ്വാനം

Oct 1, 2023


rahul gandhi

1 min

പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍, ഒരു ഭാഗത്ത് ഗാന്ധിജി മറുഭാഗത്ത് ഗോഡ്‌സെ- രാഹുല്‍ഗാന്ധി

Sep 30, 2023


kasireddy narayan reddy

1 min

തെലങ്കാനയില്‍ BRSല്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ഒരു എം.എല്‍.സി കൂടി കോണ്‍ഗ്രസിലേക്ക്‌

Oct 1, 2023

Most Commented