പനാജി: വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി. വൻ വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്നാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. പല ആളുകളും സായി ബാബയെ ആരാധിക്കുന്നുണ്ട്. അവർക്ക് വേണ്ടി ഷിർദിയിലേക്കുള്ള യാത്രയും സൗജന്യമാക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗോവ ലക്ഷ്യം വെച്ച് കൂടുതൽ പാർട്ടികളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. തൃണമൂൽ കോൺഗ്രസും ഗോവ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗോവയിൽ സന്ദർശനം നടത്തിയിരുന്നു. കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് പുറമെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും അണിനിരക്കും. നേരത്തെ പല തവണ കെജ്‌രിവാള്‍ ഗോവ സന്ദർശിച്ചിരുന്നു.

ഗോവയിൽ ആംആദ്മി പാർട്ടി മുന്നോട്ട് വെക്കുന്നത് ജോലി വാഗ്ദാനങ്ങളും വൈദ്യുതിയുമാണ്. ഇതിൽ ജോലി നൽകുന്ന പദ്ധയിൽ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1.2ലക്ഷം പേരാണ് ഇതിനകം തന്നെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത. ഇത് ഗോവയിലെ ആകെ കുടുംബങ്ങളും 25 - 30 ശതമാനം വരും. വൈദ്യുതി പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 2.9 കുടുംബങ്ങളാണ്. ഇത് വലിയൊരു സംഖ്യയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: Free Darshan Of Lord Ram In Ayodhya - Arvind Kejriwal's Pilgrimage Promise In Goa