ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ച ഭികരവാദികളുടെ എണ്ണം ഇതോടെ ഒമ്പതായി. 

ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെട്ട ഭീകരവാദികളെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയില്‍ ആകെ അഞ്ച് തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാല്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്‌.

Content Highlights: Four terrorists gunned down in encounter at Shopian's Pinjora; three security officials injured