ഭോപ്പാൽ: പശു കടത്ത് ആരോപിച്ച് നാല് യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദ്രശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെ   ഗ്രാമപ്രദേശത്താണ് സംഭവം . പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരെ ഉപദ്രവിച്ച നാട്ടുകാര്‍ ഒളിവിലാണ്.

പ്രദേശവാസികൾ യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദ്രശ്യങ്ങൾ പുറത്തായതിനെ തുടര്‍ന്ന് പോലീസ് നാട്ടുകാരിൽ ചിലർക്കെതിരെ കേസെടുത്തു. ഗ്രാമത്തിലെ ജനങ്ങളുടെ മുമ്പിൽ വെച്ച് യുവാക്കളെ  ക്രൂരമായി ഉപദ്രവിക്കുന്ന ദ്രശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതേ തുടര്‍ന്ന് ശ്യാം മനാക്, സുന്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഒാഫീസര്‍ പ്രേം സിംഗ് താക്കുര്‍ അറിയിച്ചു.

പശു കടത്ത് ആരോപിക്കപ്പെട്ട  യുവാക്കൾ മധ്യപ്രദേശിലെ രഹട്ഗാവ് ജില്ലക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

വീഡിയോ കാണാം: https://www.youtube.com/watch?v=XYF12xUjiko