തമിഴ്‌നാട്ടില്‍ വാഹനാപകടം; ഒന്നരവയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു


ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്.

ദിണ്ടിഗലിലുണ്ടായ അപകടത്തിൽ തകർന്ന കാർ

തിരുവനന്തപുരം: പഴനിയിലേക്കു പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടിഗലിനു സമീപം ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൈക്കുഞ്ഞടക്കം മൂന്നുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കുണ്ട്.

മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്.

ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്.

അഭിജിത്തിന്റെ മകൻ ആരവിന്റെ മുടി മുറിക്കുന്നതിന് പഴനിയിലേക്കു പോയതായിരുന്നു ഒരു കുടുംബത്തിലെ അംഗങ്ങൾ. അഭിജിത്തിന്റെ വിവാഹം കഴിഞ്ഞ്‌ അഞ്ചുവർഷത്തിനു ശേഷം കാത്തിരുന്നു കിട്ടിയ കുട്ടിക്ക് പഴനിയിൽ ചെന്നു മുടിയെടുക്കാൻ കുടുംബം നേർന്നിരുന്നു. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് വാടകയ്ക്ക് കാറെടുത്ത് യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10-നാണ് തിരുവനന്തപുരത്തുനിന്ന്‌ കുടുംബം പുറപ്പെട്ടത്.

പണൈപ്പട്ടി നാലുവരി റോഡിൽ പോകുമ്പോൾ കാറിന്റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.

ഇതിനു ശേഷം ദിശതിരിഞ്ഞ കാർ, റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻവശത്തെ പ്ലേറ്റും കണ്ണാടിയും ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. ചെറിയ ഗ്രാമമായ പണൈപട്ടിയിലെ നാട്ടുകാരാണ് സംഭവമറിഞ്ഞ് ആദ്യം രക്ഷാപ്രവർത്തനത്തിെനത്തിയത്. കാറിന്റെ വാതിൽ തകർത്താണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അശോകൻ(62), മക്കളായ അഭിജിത്ത്(28), അനീഷ്(26), ആദർശ്(24), അഭിജിത്തിന്റെ ഭാര്യ സംഗീത(27), മരിച്ച ജയയുടെ ചെറുമകൻ സിദ്ദാർഥ്(9), മണക്കാട് കെ.എൻ.മണി റോഡിൽ ദേവൻ(20), അഭിജിത്തിന്റെ സുഹൃത്തായ ഡ്രൈവർ കണ്ണൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്.

പരിക്കേറ്റവരെ പോലീസും അഗ്നിരക്ഷാസേനയുമെത്തി മധുര, ദിണ്ടിഗൽ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



Content Highlights: three keralites dies in an accident in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented