
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | ചിത്രം: twitter.com|ANI|
വഡോദര: ഗുജറാത്തിലെ വഡോദര ജിഐഡിസി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കെമിക്കല്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല് പേര് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 9.30 ഓടെയാണ് ഫാക്ടറിയില്‍ ശക്തമായ സ്ഫോടനം ഉണ്ടായത്. 15 പേരെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവരില്‍ നാല് പേര് മരിച്ചതായും മകര്‍പുര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സാജിദ് ബലോച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഫാക്ടറിയിലെ ജീവനക്കാരും സമീപത്തുകൂടെ പോയവര്‍ക്കുമാണ് ജീവന് നഷ്ടപ്പെട്ടവതും പരിക്കേറ്റതും. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പറന്നുവന്ന വസ്തുക്കള്‍ ഇടിച്ചതും പൊള്ളലേറ്റതുമാണ് നാല് പേരുടെയും മരണകാരണമെന്ന് പോലീസ് പറയുന്നു. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: four dead and several injured in chemical factory blast at Vadodara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..