ന്യൂഡല്‍ഹി: കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലും നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.

ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന്‍ ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുള്‍ റഹ്‌മാന്‍, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

Content Highlights: Four arrested in Kerala IS module case