ചികിത്സയ്ക്ക് പണമില്ല; ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടി, കര്‍ഷകന്‍ രക്ഷപ്പെടുത്തി


വധശ്രമത്തിനും കുഞ്ഞിനെ ഉപേക്ഷിച്ചതിനും അച്ഛനമ്മമാര്‍ക്കെതിരേ കേസെടുത്തു.

പ്രതീകാത്മകചിത്രം | ഫോട്ടോ: മധുരാജ് / മാതൃഭൂമി

അഹമ്മദാബാദ്: ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഗുജറാത്തില്‍ അച്ഛനമ്മമാര്‍ ജീവനോടെ പാടത്ത് കുഴിച്ചിട്ട പെണ്‍കുഞ്ഞിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി. മാസംതികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സബര്‍ക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തില്‍ ഒരു പാടത്തുനിന്നാണ് ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി ബുധനാഴ്ച രാവിലെ പാടത്തുവന്നപ്പോള്‍ മണ്ണിനടിയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു. പാമ്പോ മറ്റോ ആയിരിക്കുമെന്നുകരുതി ആദ്യം വടിയെടുത്ത് കുത്താനാഞ്ഞു. എന്നാല്‍, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍പോലെ ശബ്ദംകേട്ടപ്പോള്‍ സംശയമായി. അടുത്തുണ്ടായിരുന്ന ആളുകളെ വിളിച്ചു പതുക്കെ മണ്ണുനീക്കിയപ്പോള്‍ കൈ പുറത്തുകണ്ടു. ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് ആംബുലന്‍സ് വിളിച്ച് ഹിമ്മത്നഗര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ ഏഴര മാസം വളര്‍ച്ചയെത്തിയപ്പോള്‍ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളൂവെന്നും പരിശോധനയില്‍ വ്യക്തമായി. മൂക്കിലും വായിലുമെല്ലാം മണ്ണ് കയറിയതിനാല്‍ ശ്വാസതടസ്സം ഉണ്ടായിരുന്നു. കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിവരുന്നു.

സബര്‍ക്കന്ധ പോലീസ് ഉടന്‍തന്നെ മൂന്ന് സംഘങ്ങളായി അന്വേഷണം തുടങ്ങി. ഗ്രാമത്തിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും ചാമുണ്ഡനഗറില്‍നിന്ന് കാണാനില്ലെന്ന വിവരം കിട്ടി. വൈകാതെ ഇരുവരെയും പിടികൂടി. മഞ്ജുള ബജാനിയയുടെയും ശൈലേഷിന്റെയുമാണ് കുഞ്ഞെന്ന് വ്യക്തമായെന്ന് പോലീസ് സൂപ്രണ്ട് വിശാല്‍ വഘേല അറിയിച്ചു.

Content Highlights: found alive after being buried, newborn rescued in gujarat village

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented