ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനിക്കും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്‌ സര്‍ജോവാലയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 

കോവിഡ് പോസിറ്റീവായ കാര്യം ജിഗ്നേഷ് മേവാനിയും രണ്‍ദീപ്‌ സര്‍ജോവാലയും ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്. സമ്പര്‍ക്കം ഉണ്ടായവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

Content Highlights: Former union min Harsimrat Kaur Badal, Gujarat MLA Jignesh Mevani test positive