-
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെയാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്.
കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Content Highlights: Former President Pranab Mukherjee on ventilator support after brain surgery, tests coronavirus positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..