ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വാക്‌സിനേഷന്‍ വേഗത്തിലാക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മന്‍മോഹന്‍ സിങ്ങിന്റെ കത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: Former PM Manmohan Singh test COVID positive