ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ബാബുലാല്‍ ഗൗര്‍(89) അന്തരിച്ചു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ഗൗറിന്റെ ജനനം. പിന്നീട് മധ്യപ്രദേശിലെത്തി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.
ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായി. 2004 ഓഗസറ്റ് 23 മുതല്‍ 2005 നവംബര്‍ വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018-ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു.
Content Highlights: former madhya pradesh chief minister babulal gaur passes away