Photo | www.instagram.com/lalitkmodi
ലണ്ടന്‍: മോദി കുടുംബ ട്രസ്റ്റിന്റെ തലത്തേക്ക് മകന് രുചിര്‍ മോദിയുടെ പേര് പ്രഖ്യാപിച്ച് ഐ.പി.എല്‍. മുന്‍ ചെയര്മാന് ലളിത് മോദി. കെ.കെ. മോദി കുടുംബ ട്രസ്റ്റ് ബ്രാഞ്ചിന്റെ പിന്‍ഗാമിയായായി മകനെ നിശ്ചയിക്കുകയാണെന്ന് ലളിത് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്ത് ട്രസ്റ്റിന്റെ കൈകാര്യകര്‍തൃത്വം ഇനി മക്കളെ ഏല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്താല്‍, വിരമിക്കാനും മക്കളെ പരിപാലിക്കാനുമുള്ള സമയമാണിത്. എല്ലാം ഞാന്‍ അവര്‍ക്ക് കൈമാറുകയാണ്', ലളിത് മോദി ട്വീറ്റ് ചെയ്തു. കൂടെ ഒരു കത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
തന്റെ മരണാനന്തരം മക്കളായ രുചിറും ആലിയയുമായിരിക്കും കെ.കെ. മോദി കുടുംബ ട്രസ്റ്റിന്റെ ഗുണഭോക്താക്കളെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കൂടിയാലോചിച്ചാണ് രുചിറിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചതെന്നും ലളിത് കത്തില്‍ പറയുന്നു.
രണ്ടാഴ്ചക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ചതായി നേരത്തേ ലളിത് മോദി അറിയിച്ചിരുന്നു. കോവിഡിനൊപ്പം ന്യൂമോണിയയും അണുബാധയുംകൂടി പിടികൂടിയതോടെ ആരോഗ്യനില വഷളായി. ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്..
Content Highlights: former ipl chairman lalit modi names son his successor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..