നാഗ്പുര്‍ : സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്‌. ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്‌

സംഘപരിവാര്‍ ആസ്ഥാനത്ത് ചെന്ന് ആദ്യമായാണ് മോഹന്‍ഭാഗവതിനെ ജസ്റ്റിസ് ബോബ്‌ഡെ കണ്ടത്‌.

"മഹല്‍ ഏരിയയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വൈകുന്നേരം 4നു 5നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിന്റെ പൈതൃക വീടും ബോബ്‌ഡെ സന്ദര്‍ശിച്ചു", ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

നാഗ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് ബോബ്‌ഡെ നഗരത്തില്‍ ഏറെക്കാലം അഭിഭാഷക വൃത്തി ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്‌ഡെക്ക് മുമ്പ് വിരമിച്ച രഞ്ജന്‍ ഗൊഗോയിയെ അധികം താമസിയാതെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

content highlights: Former Chief Justice Bobde meets Mohan Bhagwat at RSS headquarters