ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി രമൺസിങിന്റെ മരുമകൻ അമ്പത് കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി


സൂപ്രണ്ടായിരുന്ന സമയത്ത് പുനീത് ഗുപ്തയും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അമ്പത് കോടിരൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇത് സര്‍ക്കാര്‍ ഖജനാവിന് കടുത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നുമാണ് പരാതി.

റായ്പുര്‍: ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി രമൺസിങിന്റെ മരുമകന്‍ പുനീത് ഗുപ്ത അമ്പത്‌കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. റായ്പുരിലെ ഡി.കെ.എസ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നതിനിടെ ഇയാള്‍ സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്.

സൂപ്രണ്ടായിരുന്ന സമയത്ത് പുനീത് ഗുപ്തയും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അമ്പത് കോടിരൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇത് സര്‍ക്കാര്‍ ഖജനാവിന് കടുത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നുമാണ് പരാതി.

റായിപുരിലെ ഡി.കെ.എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിന്ന് കള്ള ഒപ്പിട്ട് കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നാണ് നിലവിലെ സൂപ്രണ്ടായ കമല്‍ കിഷോര്‍ സഹാറേ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി റായ്പുര്‍ ഗോലെബസാര്‍ എ.എസ്.പി.ക്കാണ് ഇയാള്‍ പരാതി നല്‍കിയത്. അതേ സമയം ഈ കാലയളവില്‍ ഗുപ്ത അനധികൃതനിയമനം നടത്തിയതായും പരാതി ലഭിച്ചിരുന്നു.

തുടര്‍ന്ന് അന്വേഷണ കമ്മിഷനെ നിയമിക്കുകയും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗുപ്ത തന്റെ സ്ഥാനത്തെ ദുരുപയോഗപ്പെടുത്തുകയും 50 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായും വ്യക്തമാകുകയായിരുന്നു.

പുനീത് ഗുപ്തക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ സെക്ഷന്‍ 409,402,467,468,120ബി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റത്. എന്നാല്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ഇയാള്‍ രാജിവെയ്ക്കുകയായിരുന്നു.

Content Highlights: Former Chhattisgarh CM Raman Singhs son-in-law booked for Rs 50 crore fraud

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented