അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച മുന്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരേ വ്യാപക പ്രതിഷേധം


ageswarRao
നാഗേശ്വര റാവു | Photo; twitter/MNageswarRaoIPS

ന്യൂഡല്‍ഹി: അന്തരിച്ച സ്വാമി അഗ്നിവേശിനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.ബി.ഐ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിനെതിരേ വ്യാപക വിമര്‍ശനം. സ്വാമി അഗ്നിവേശ് കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണെന്നും അദ്ദേഹത്തിനായി കാലന്‍ ഇത്രയുംനാള്‍ കാത്തിരുന്നത് എന്തിനാണെന്നുമുള്ള നാഗേശ്വര റാവുവിന്റെ വിവാദ ട്വീറ്റിനെതിരേ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

വെള്ളിയാഴ്ച രാത്രി സ്വാമി അഗ്നിവേശിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു റാവുവിന്റെ വിദ്വേഷപരമായ ട്വീറ്റ്. സ്വാമി അഗ്നിവേശ് ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നും ഹിന്ദുമതത്തിന് അദ്ദേഹം വലിയ ദോഷം വരുത്തിയെന്നും റാവു ആക്ഷേപിച്ചിരുന്നു.

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, അഭിഭാഷകന്‍ നവ്ദ്വീപ് സിങ് തുടങ്ങിയ നിരവധി പ്രമുഖര്‍ റാവുവിന്റെ ട്വീറ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

നാഗേശ്വര്‍ റാവു അപമാനണെന്നും സ്വാമി അഗ്നിവേശിനെ അപമാനിച്ച റാവു പോലീസ് ഉദ്യോഗസ്ഥനെ നിലയില്‍ എന്തുചെയ്തുവെന്നും ഇര്‍ഫാന്‍ ഹബീബ് ചോദ്യമുയര്‍ത്തി. മരിച്ച വ്യക്തിയെ അപമാനിക്കുന്നത് ഹിന്ദുത്വ ആകാമെന്നും എന്നാല്‍ അത് ഹിന്ദുയിസമല്ലെന്നും നാഗേശ്വര്‍ ചികിത്സ തേടണമെന്നും ഇര്‍ഫന്‍ ട്വീറ്റ് ചെയ്തു. വെറുക്കപ്പെട്ട വൈറസുകളില്‍ നിന്ന് ഭഗവാന്‍ കൃഷ്ണന്‍ ഹിന്ദുവിനേയും ഹിന്ദുസ്ഥാനേയും രക്ഷിക്കട്ടെയെന്നാന്ന് റാവുവിന്റെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

ഇത്തരം ചിന്തകള്‍ മനസ്സില്‍വെച്ചാണോ റാവു അടുത്തകാലം വരെ സര്‍ക്കാരിനെ സേവിച്ചതെന്ന് നവ്ദ്വീപ് സിങ് വിമര്‍ശിച്ചു. സ്വാമി അഗ്നിവേശിനെ അപമാനിച്ച റാവുവിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ ആവശ്യമുയരുന്നുണ്ട്.

എന്നാല്‍ ട്വിറ്ററില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നാഗേശ്വര റാവു. താന്റെ ഭാഗം ശരിയാണെന്ന് വാദിച്ച് തനിക്കെതിരേയുള്ള ട്വീറ്റുകള്‍ക്ക് റാവു മറുപടിയും നല്‍കുന്നുണ്ട്.

content highlights: Former CBI chief Nageswara Rao slammed for calling Swami Agnivesh's death 'good riddance'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented