മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂലില്‍


യശ്വന്ത് സിൻഹ | Photo: Mathrubhumi

ന്യൂഡല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് തൃണമൂലില്‍ എത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക്‌ ഒബ്രിയന്‍, സുദീപ്‌ ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. സിന്‍ഹ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് സുബ്രത മുഖര്‍ജി അഭിപ്രായപ്പെട്ടു.

1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 1984-ലാണ് സര്‍ക്കാര്‍ സര്‍വീസ് വിട്ട് സിന്‍ഹ രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. 1990 നവംബറില്‍ യശ്വന്ത് സിന്‍ഹ ആദ്യമായി കേന്ദ്രധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില്‍ തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്‌പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. 2018-ലാണ് ബി.ജെ.പി വിടുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി, രാജീബ് ബാനര്‍ജി തുടങ്ങി നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. യശ്വന്ത് സിന്‍ഹയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയില്‍ തന്നെയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുളള പാര്‍ലമെന്റംഗമാണ് അദ്ദേഹം.

Content Highlights:Former BJP leader Yashwant Sinha joins Trinamool Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented