പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകണം: 'അര്‍ണബിന്റെ' സഹായം തേടി ബാര്‍ക്ക് സി.ഇ.ഒ


പാർഥോദാസ് ഗുപ്തയെ കോടതിയിൽ ഹാജരാക്കുന്നു(ഡിസംബർ 30 ലെ ചിത്രം) | Photo : PTI

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാന്‍ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടിയതിന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. അര്‍ണബ് ഗോസ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. ടൈസ് നൗ ആണ് ചാറ്റിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടി.ആര്‍.പി. തട്ടിപ്പുകേസ് ഒതുക്കാന്‍ ജഡ്ജിയ്ക്ക് കോഴ നല്‍കാന്‍ അര്‍ണബിന് പാര്‍ഥോദാസ് ഗുപ്ത ഉപദേശം നല്‍കുന്നതും ചാറ്റിലുണ്ട്. 2019 ഒക്ടോബര്‍ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി നിയമനം കിട്ടാന്‍ ഗുപ്ത അര്‍ണബിന്റെ സഹായം തേടിയത്. ബാര്‍ക്കിലെ സേവനം തനിക്ക് മടുത്തതായും സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദമുണ്ടെന്നും ഗുപ്ത ചാറ്റില്‍ സൂചിപ്പിക്കുന്നു.

ടി.ആര്‍.പി. തട്ടിപ്പില്‍ അര്‍ണബിനെ ഗുപ്ത അകമഴിഞ്ഞ് സഹായിച്ചതായി വ്യക്തമാക്കുന്നതാണ് ഇരുവരും തമ്മില്‍ നടത്തിയ വാട്‌സാപ്പ് സംഭാഷണം. സംഭാഷണത്തിനിടെ അര്‍ണബ് രണ്ടു തവണ ഗുപ്തയെ വിളിച്ചതായും ചാറ്റിലുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുന്നതിനെ കുറിച്ചും അര്‍ണബിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും പാര്‍ഥോദാസ് ഗുപ്തയുമായി നടത്തിയ വാട്‌സാപ്പ് സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

സംഭാഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍ഥോദാസ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം വര്‍ധിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ടി.ആര്‍.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24 ന് അറസ്റ്റ് ചെയ്ത ഗുപ്ത ജയിലിലായിരുന്നു.

Content Highlights: Former BARC CEO seeking Arnab Goswamis help to land an advisors job at PMO

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented