
കെ.റോസയ്യ | ചിത്രം: PTI
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 8.20ഓടെയാണ് അന്ത്യം. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു റോസയ്യ. കെ. വിജയഭാസ്കര്‍ റെഡ്ഡി, വൈ.എസ് രാജശേഖര റെഡ്ഡി എന്നിവരുള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ധനമന്ത്രിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച റെക്കോര്‍ഡും റോസയ്യയ്ക്ക് ഉണ്ടായിരുന്നു.
വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പെട്ടെന്നുള്ള മരണത്തിന് പിന്നാലെ 2009-ലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന റോസയ്യ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയാകുന്നത്.
2016-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച കെ.റോസയ്യ, ശേഷം ഹൈദരാബാദിലെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ ചെറിയ രീതിയിലുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: former andhra pradesh chief minister k rosaiah passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..