അശോക് ഗെഹലോത്, സച്ചിൻ പൈലറ്റ്
ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ വിമത പ്രതിസന്ധി അവസാനിച്ചതോടെ കൂടുതൽ കടുംപിടുത്തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗഹലോത്. കോൺഗ്രസ് ക്യാമ്പിലുള്ള എംഎൽഎമാർ അസ്വസ്ഥരാണ്. എന്നാൽ എല്ലാവർക്കും മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാം മറന്നും ക്ഷമിച്ചും മുന്നോട്ട് പോകാമെന്നും അശോക് ഗഹലോത് വ്യക്തമാക്കി.ജയ്സാൽമറിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷമായിരുന്നു ഗഹലോതിന്റെ പ്രതികരണം.
ഒരുമാസത്തിലേറെയായി ഹോട്ടലിൽ കഴിയുന്നതിനാൽ കോൺഗ്രസ് എംഎൽഎമാർ അസ്വസ്ഥരാണ്. ഇത് സ്വാഭാവികമാണ്. രാജ്യത്തേയും ജനങ്ങളേയും സേവിക്കുന്നതിനായും ജനാധ്യപത്യത്തെ സംരക്ഷിക്കുന്നതിനായും ചിലപ്പോൾ നമ്മൾ സഹിഷ്ണുത കാണിക്കേണ്ടി വരുമെന്ന് എംഎൽഎമാരോട് വിശദീകരിച്ചിട്ടുണ്ടെന്നും ഗഹലോത് പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനായി തെറ്റുകൾ നമ്മൾ ക്ഷമിക്കണം. പ്രതിസന്ധി ഘട്ടത്തിൽ നൂറിലധികം എംഎൽഎമാർ എനിക്കൊപ്പം നിന്നുവെന്നത് വലിയ കാര്യമാണ്. ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ബിജെപി കർണാടകയിലും മധ്യപ്രദേശിലും നടപ്പാക്കിയ കാര്യങ്ങൾ ഇവിടെ ഫലംകണ്ടില്ല. ജനാധ്യപത്യത്തെ സംരക്ഷിക്കാനായി നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights:"Forget And Forgive": Ashok Gehlot's Call To MLAs As Team Pilot Returns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..