ശ്രീനഗര്‍: വികസനപ്രവര്‍ത്തനങ്ങളും സുരക്ഷാസാഹചര്യങ്ങളും വിലയിരുത്താന്‍ യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള പ്രതിനിധിസംഘം ജമ്മുകശ്മീരിലെത്തി. ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി.) തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സന്ദര്‍ശനമാണിത്. രണ്ടുദിവസം സംഘം ജമ്മുകശ്മീരിലുണ്ടാകും.

ലഫ്റ്റനന്റ് ഗവ. മനോജ് സിന്‍ഹ, ചില ഡി.ഡി.സി. അംഗങ്ങള്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം യു.എസ്. ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.